Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Freedom Melodies

Thiruvananthapuram

ഫ്രീ​ഡം മെ​ല​ഡീ​സ് കാ​ർ​മ​ൽ സ്കൂ​ൾ ചാ​മ്പ്യ​ൻ​മാ​ർ

തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ൺ​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച പ​തി​നൊ​ന്നാ​മ​ത് ഇ​ൻ​റ​ർ സ്കൂ​ൾ ഫ്രീ​ഡം മെ​ല​ഡീ​സ് ദേ​ശ​ഭ​ക്തി ഗാ​ന മ​ൽ​സ​ര​ത്തി​ൽ കാ​ർ​മ​ൽ സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. യു​പി വി​ഭാ​ഗ​ത്തി​ൽ കാ​ർ​മ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും പ​ട്ടം സെ​ൻ​റ് മേ​രീ​സ്,നാ​ലാ​ഞ്ചി​റ ന​വ​ജീ​വ​ൻ ബ​ഥ​നി വി​ദ്യാ​ല​യ എ​ന്നീ സ്‌​കൂ​ളു​ക​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും നേ​ടി.

ഹൈ​സ്കൂ​ൾ - ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ കാ​ർ​മ്മ​ൽ ,കോ​ട്ട​ൺ​ഹി​ൽ, ഗ​വ. ഗേ​ൾ​സ് പ​ട്ടം എ​ന്നീ സ്കൂ​ളു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി
സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ ദേ​ശ​സ്നേ​ഹ​വും ഐ​ക്യ​ബോ​ധ​വും വ​ള​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് എ​ല്ലാ വ​ർ​ഷ​വും ഈ ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന​ത് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സം​സ്ഥാ​ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി ഡ​യ​റ​ക്ട​ർ സി​.ബി മു​ഹ​മ്മ​ദ് സ​മ്മാ​ന​ദാ​നം നി​ർ​വഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ബി​ജു കെ. ​ജോ​ർ​ജിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മു​ൻ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ശാ​ന്ത​ൻ ച​രു​വി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ർ​സാ​ർ ഫാ. ​നി​തീ​ഷ് , വൈ​സ് പ്രി​ൻ​സി​പ്പ​ൽ ആർ.സി.അ​ജീ​ഷ് കു​മാ​ർ, പിടിഎ പ്ര​സി​ഡ​ന്‍റ് ഡോ. ​ഏ​യ്ഞ്ച​ലോ മാ​ത്യു, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ജു​മോ​ൻ വ​ർ​ഗീസ്, മ​ദ​ർ പിടിഎ പ്ര​സി​ഡ​ന്‍റ് ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up